ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തെ ശുചിത്വമുള്ള നഗരമെന്ന അംഗീകാരം നിലനിര്‍ത്തുന്നത് ഇന്‍ഡോറാണ്. മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രത കൂടിയതുമായ നഗരമായിരുന്നിട്ടും അഞ്ചാം വര്‍ഷവും അവര്‍ അതു നിലനിര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പുരസ്‌കാരം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്‍ഡോറിനു ലഭിച്ചു. വൃത്തിയേറിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനം സൂറത്തും (ഗുജറാത്ത്) മൂന്നാം സ്ഥാനം വിജയവാഡയും (ആന്ധ്രാപ്രദേശ്) കരസ്ഥമാക്കി.

കേന്ദ്ര നഗര വികസന മന്ത്രാലയം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 28 ദിവസത്തിനുള്ളില്‍ 4,320 നഗരങ്ങളില്‍ സര്‍വേ നടത്തിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 4.2 കോടിയിലേറെ പേര്‍ സര്‍വേയില്‍ പങ്കെടുത്തു. പൗരന്മാരുടെ പ്രതികരണം, സര്‍ട്ടിഫിക്കേഷനുകള്‍, സേവന തലത്തിലുള്ള പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് മൊത്തം 6,000 മാര്‍ക്കിനാണ് നഗരങ്ങളെ വിലയിരുത്തിയത്. സര്‍വേ പ്രകാരം ഏറ്റവും ശുചിത്വമേറിയ ഗംഗാനഗരം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയാണ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ സ്വച്ഛ് സര്‍വേക്ഷന്‍ 2021-ന്റെ ആറാം പതിപ്പില്‍ 47 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ 44-ാം സ്ഥാനത്താണ് ഡല്‍ഹി.

ബിഹാറിലെ മൂംഗെര്‍, പട്ന എന്നിവയ്ക്കാണ് ഈ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇന്‍ഡോറും സൂറത്തും മുന്‍കാല പദവി നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ കൊല്ലം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നവി മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിജയവാഡ നേട്ടം കരസ്ഥമാക്കിയത്. നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി. 100 ല്‍ താഴെ നഗരസഭകളുള്ള സംസഥാനങ്ങളില്‍ ജാര്‍ഖണ്ഡ്, ഹരിയാണ, ഗോവ എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു. ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള ഏറ്റവും വൃത്തിയേറിയ നഗരങ്ങളില്‍ ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപുര്‍, തിരുപ്പതി, പുണെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ആദ്യ പത്തില്‍. മുന്‍വര്‍ഷത്തെ 330ല്‍ നിന്നു പിന്നിലേക്കുപോയി തിരുവനന്തപുരം 360 ലാണ് റാങ്ക് ചെയ്യപ്പെട്ടത്.. കേരളത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ചെത്തുമ്പോള്‍ 13നാമതാണ് തിരുവനന്തപുരം. ഒരു ലക്ഷത്തില്‍ത്താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മഹാരാഷ്ട്രയിലെ വിട്ട ആദ്യസ്ഥാനത്തെത്തി. ലോണാവാല, സാസ് വഡ് എന്നിവ അടുത്ത രണ്ട് സ്ഥാനങ്ങള്‍ നേടി. 1-3 ലക്ഷം ജനസംഖ്യയുള്ള ചെറിയ നഗരങ്ങളില്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആദ്യസ്ഥാനത്തെത്തി. ഹോഷന്‍ഗവാദ് അതിവേഗം പുരോഗമിക്കുന്ന ചെറുനഗരത്തിനുള്ള പുരസ്‌കാരം നേടി. ത്രിപുടിയാണ് ചെറുനഗരങ്ങളില്‍ ഏറ്റവും മികച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെട്ടത്.

3-10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായി നോയ്ഡ തിരഞ്ഞെടുക്കപ്പെട്ടു. സഫായിമിത്ര സുരക്ഷ ചലഞ്ച് എന്ന പുതിയ വിഭാഗത്തിലെ ആദ്യ പുരസ്‌കാരം നവി മുംബൈയ്ക്കാണ്. 10-40 ലക്ഷം ജനസംഖ്യയുള്ള ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി നവി മുംബൈ. കന്റോണ്‍മെന്റ് ബോര്‍ഡ്സ് പട്ടികയില്‍ അഹമ്മദാബാദ് ഒന്നാം സ്ഥാനവും മീററ്റ് രണ്ടാം സ്ഥാനവും ഡല്‍ഹി മൂന്നാം സ്ഥാനവും നേടി. ജില്ലാ റാങ്കിങ്ങില്‍ സൂറത്തിനാണ് ആദ്യസ്ഥാനം. ഇന്‍ഡോര്‍, ന്യൂഡല്‍ഹി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

For the fifth consecutive year, Indore was awarded the title of India’s Cleanest City under Swachh Survekshan, while Surat and Vijayawada bagged the second and third spots respectively in the ‘more than 1 lakh population’ category. In the population category of ‘less than 1 lakh’, Vita, Lonavala and Sasvad, all from Maharashtra, bagged the first, second and third positions respectively. Varanasi emerged as the ‘Best Ganga Town’ while Ahmedabad Cantonment won the title of ‘India’s Cleanest Cantonment’, followed by Meerut Cantonment and Delhi Cantonment. In the category of ‘Fastest Mover’, Hoshangabad (Madhya Pradesh) emerged as the ‘Fastest Mover City’ (in the ‘more than 1 lakh population’ category) with a jump of 274 ranks from 361st position in the 2020 rankings to the 87th position this year, thus securing a place among the top 100 cities.

LEAVE A REPLY

Please enter your comment!
Please enter your name here