തിരുവനന്തപുരം; ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോള്‍ സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തില്‍ മൂന്നുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം എആര്‍ ക്യാമ്ബിലെ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഎസ്‌ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ സുനിയെ കൊണ്ടുപോയത്. കൂടാതെ ഒരു വീട്ടില്‍ സുനിയുടെ കൂടെ സത്ക്കാരത്തിനും പൊലീസുകാര്‍ അകമ്ബടി പോയി. സംഭവത്തില്‍ കണ്ണൂര്‍ എസ്‌പി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്..

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കൊടി സുനിയും കൂട്ട് പ്രതികളും കഴിയുന്നത്. ഇവര്‍ക്ക് പോലീസുകാര്‍ മദ്യപാനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. കണ്ണൂര്‍ ഇന്റിലിജന്‍സിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.കണ്ണൂര്‍ കോടതിയില്‍ കേസിന്റെ ഭാഗമായി കൊണ്ടു പോകുന്ന വഴിക്കാണ് പോലീസുകാര്‍ കൊടി സുനിക്കും മറ്റു 2 കൂട്ടു പ്രതികള്‍ക്കും വഴിവിട്ട സഹായം നല്‍കിയെന്നാണ് കണ്ടെത്തിയത്.

തിരുവനന്തപുരത്തു നിന്ന് ട്രെയിനില്‍ കയറിയതു മുതല്‍ തന്നെ പ്രതികള്‍ മദ്യപാനം നടത്തിയെന്നും ഇത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ അറിവോടെയാണെന്നുമാണ് കണ്ടെത്തല്‍. കൂടാതെ പോലീസ് സഹായത്തോടെ ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ പല റെയില്‍വേ സ്റ്റേഷനിലും ഇവര്‍ക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും കൂട്ടാളികള്‍ എത്തിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌കാര്‍ക്കും ഭക്ഷണവും മറ്റും പ്രതികള്‍ നല്‍കി.ഇത് ആദ്യത്തെ സംഭവമല്ല.പ്രതികളെ എന്ന് കണ്ണൂര്‍ ജയിലില്‍ കൊണ്ട് പോകുന്നോ അന്ന് എല്ലാം ഇതാണ് പതിവെന്നാണ് ഇന്റലിജന്‍സിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റേയും കണ്ടെത്തല്‍. കഴിഞ്ഞ ദിവസം കൊണ്ട് പോയപ്പോള്‍ പ്രതിയായ കൊടി സുനിയും തന്നെ കാണാന്‍ വന്ന സുഹൃത്തും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും കയ്യാങ്കളി വരെ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പോലീസിന്റെ വഴിവിട്ട സഹായം സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയത്.

ഇന്‍ന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കണ്ണൂര്‍ എസ്‌പിക്ക് കൈമാറി.തുടര്‍ന്ന് എസ്‌പി ഇതിന് ചുക്കാന്‍ പിടിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം എന്ന നിലയില്‍ മൂന്ന് പൊലീസുകാരെ സസ്പന്‍ഡ് ചെയ്യതത്.പൊലീസുകാര്‍ പ്രതികളെ ഇതിന് അനുവദിച്ചില്ലെങ്കില്‍ കണ്ണൂരിലെത്തിയാല്‍ ചിലര്‍ വന്ന് പൊലീസുകാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനെ പറ്റിയുള്ള സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here