ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായി സുശിൽ ചന്ദ്രയെ നിയമിച്ചു. പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് സുശിൽ ചന്ദ്രയെ 24-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിച്ചത്. സുനിൽ അറോറ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സുശിലിനെ നിയമിച്ചിരിക്കുന്നത്. ഏപ്രിൽ 30 നാണ് സുനിൽ അറോറ വിരമിക്കുന്നത്.

സുശിൽ ചന്ദ്രയെ ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിച്ചിരുന്നു. അതുവരെ കേന്ദ്ര പ്രത്യക്ഷ നികുതി ചെയർമാൻ ആയി പ്രവർത്തിക്കുകയായിരുന്നു സുശിൽ ചന്ദ്ര. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

2022 മേയ് 14 വരെയാണ് സുശിൽ ചന്ദ്രയുടെ കാലാവധി. ഇതിനിടയിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടത് സുശിൽ ചന്ദ്രയുടെ ഉത്തരവാദിത്വമാണ്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് സുശിൽ ചന്ദ്ര മേൽന്നോട്ടം വഹിച്ചിട്ടുണ്ട്. കൂടാതെ നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കുന്നതിന്റെ നടപടി ക്രമങ്ങൾക്കും ഇദ്ദേഹം മേൽന്നോട്ടം വഹിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here