സുശാന്തിന്റേതു കൊലപാതകമെന്നു കുടുംബം, സംസ്‌കാരം ഇന്ന്

0

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. സുശാന്ത് സിംഗിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും വിഷാദ രോഗതതിനുള്ള ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നു കണ്ടെത്തിയെന്നുമാണ് മുംബൈ പോലീസിന്റെ നിലപാട്.

കോവിഡ് പരിശോധനകള്‍ക്കുശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നരെ രാത്രി വൈകി പോസ്റ്റ്‌മോര്‍ട്ടം പൂത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കുപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചത്. നടന്റെ മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here