തിരുവനന്തപുരം: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് മറ്റു വിഭാഗങ്ങളെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കു നിലവിലുള്ള സംവരണം അതേപടി തുടരും. സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമ ദരിദ്രരാണെന്നും മുന്നാക്ക സമുദാരത്തിലെ സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേയ്ക്കു തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

164 സമുദായങ്ങളാണു മുന്നാക്ക വിഭാഗങ്ങളിലുള്ളത്. 4 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമാണ് സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡം.

ഒരു വര്‍ഡിലെ അഞ്ചു കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പിള്‍ സര്‍വേ കുടുംബശ്രീയാണ് നടത്തുന്നത്. ഇക്കാരണത്താല്‍, സംവരണത്തിനായി ബാധിച്ചിരുന്ന എന്‍.എസ്.എസ്. ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചു. സര്‍വേ ശാസ്ത്രീയമായി നടത്തേണ്ടതാണെന്ന നിലപാടിലാണ് എന്‍.എസ്.എസ്. സെന്‍സസ് മാതൃകയില്‍ ഉദ്യോഗസ്ഥെര ഉപയോഗിച്ച് ആധികാരികമായി സര്‍വേ നടത്തണമെന്നും വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്നുമാണ് എന്‍.എസ്.എസ് നിലപാട്.

എന്നാല്‍, പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുള്ള സാമ്പിള്‍ സര്‍വേയാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ദേശീയ സെന്‍സസിനൊപ്പം സമഗ്ര സര്‍വേ നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here