ഡല്‍ഹി: പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് തിരികെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. 2016 മെയ് 27 നാണ് സെന്‍കുമാറിനെ മാറ്റിയത്.

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നീ വിഷയത്തില്‍ പൊലിസിന്റെ നടപടി പോരെന്നു കാട്ടിയാണ് പൊലിസ് മേധാവി സ്ഥാനത്തു നിന്ന് സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി പൊലിസ് മേധാവിയെ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി വിധിയില്‍ പറഞ്ഞു. പൊലിസ് മേധാവി സ്ഥാനത്തു നിന്നു നീക്കയതിനെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. തനിക്കൊപ്പം നിന്നവര്‍ക്കും ഹാജരായ അഭിഭാഷകര്‍ക്കും സെന്‍കുമാര്‍ നന്ദി രേഖപ്പെടുത്തി.

സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here