ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ നിശ്ചയിച്ച വിശ്വാസവോട്ടെടുപ്പ് തടയാന്‍ സുപ്രീം കോടതി ഇടപെട്ടില്ല. കോടതിയുടെ നിരീക്ഷണത്തില്‍ വിശ്വാസവോട്ടെടുപ്പുമായി മുന്നോട്ടുപോകാനുള്ള സുപ്രീം കോടതി തീരുമാനം വന്നതോടെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചു. കോടതി നിര്‍ദേശത്തിനു പിന്നാലെ സമൂഹ മാധ്യമത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ സ്വീകരിച്ചു. പിന്നാലെ ബി.ജെ.പി ക്യാമ്പില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി.
ശിവസേനയുടെ ഹര്‍ജി തള്ളാതെ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ സുര്യകാന്ത്, ജെ.ബി. പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചത്. സുപ്രീം കോടതി നിര്‍ദേശം വന്നതിനു പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.