യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്, ഗവര്‍ണര്‍ സഹകരിക്കണമെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: ആം ആദ്മിക്കും കെജ്‌രിവാളിനും ആശ്വാസമായി സുപ്രീം കോടതി വിധി. ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ നിയന്ത്രിച്ചും സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുമാണ് വിധി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ശരിയായ അധികാരമെന്ന് നിരീക്ഷിച്ച കോടതി ഡല്‍ഹിക്കു പൂര്‍ണ്ണ സംസ്ഥാന പദവിയെന്ന ആവശ്യം തള്ളി.

സംസ്ഥാന സര്‍ക്കാരുമായി ലെഫ്. ഗവര്‍ണന്‍ പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കണമെന്നും മനപ്പൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്യാബിനറ്റ് തീരുമാനങ്ങള്‍ ലെഫ്. ഗവര്‍ണറെ അറിയിക്കണം. എന്നാല്‍, അനുവാദം ആവശ്യമില്ല. ഭൂമി, ബ്യൂറോക്രസി, പോലീസ് വിഷയങ്ങളിലൊഴിച്ച് മറ്റുള്ളവയില്‍ സര്‍ക്കാരിന്റെ ഉപദേശവും സഹായവും സ്വീകരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here