ഡല്‍ഹി: കര്‍ണാടകത്തിലെ 17 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത എം.എല്‍.എമാരുടെ ഹര്‍ജിയിലാണ് വിധി. എന്നാല്‍, 17 പേര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമില്ല. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
13 കോണ്‍ഗ്രസ്, മൂന്ന് ദള്‍, ഒരു കെ.പി.ജെ.പി എം.എല്‍.എമാരെയാണ് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടിന്റെ പേരില്‍ മുന്‍ സ്പീക്കര്‍ അയോഗ്യരാക്കിയത്. 224അംഗ നിയമഭ 207 ആയി ചുരുങ്ങുകയും ഭൂരിപക്ഷത്തിന് 104 വോട്ട് മതിയെന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ബി.ജെ.പിക്ക് 105 എം.എല്‍.എമാരുടെ ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചു. അതിനാല്‍ തന്നെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന് നിര്‍ണായകമാണ്.