പ്രവാസികളെ ഉടന്‍ നാട്ടില്‍ തിരികെ എത്തിക്കാന്‍ ഇടപെടാതെ സുപ്രീം കോടതി, ഹര്‍ജി ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും

0
11

ഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകള്‍ ഏവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യാത്ര അനുവദിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലവിലുള്ള യാത്രാവിലക്കിനു വിരുദ്ധമാകുമെന്നു ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ നാലു ആഴ്ചത്തേക്കു മാറ്റിവച്ചു. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും തള്ളാതെ, ഒരു മാസത്തിനുശേഷം ആവശ്യമെങ്കില്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here