ഡല്‍ഹി: ഐഎന്‍എക്‌സ് മീഡയ അഴിമതിക്കേസില്‍ മുന്‍ മന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തിങ്കളാഴ്ച വരെ തടഞ്ഞു.

ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബഞ്ചിന്റേതാണ് നിര്‍ദേശം. മതിയായ തെളിവ് ഉണ്ടെന്നും അറസ്റ്റ് തടയരുതെന്നുമുള്ള എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വാദം തള്ളിയാണ് ചിദംബരത്തിന് ഇടക്കാല പരിരക്ഷ നല്‍കിയത്. അതേസമയം, സിബിഐ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ചിദംബരത്തിന്റെ ഹര്‍ജി 26ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here