വിലക്കിനു സുപ്രീം കോടതി സ്‌റ്റേ, മീഡിയാ വണിനു സംപ്രേഷണം തുടരാം

ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ചാനലിന് സംപ്രേഷണം തുടരാമെന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here