ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യത്തിനു സ്‌റ്റേ

0

ഡല്‍ഹി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജേക്കബ് തോമസിന്റേത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്നു വിലയിരുത്തിയ കോടതി സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിരീക്ഷിച്ചു. ഹൈക്കോടതിക്കു നോട്ടീസ് അയച്ച സുപ്രീം കോടതി ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശമുള്‍പ്പെടുത്തി കേന്ദ്ര വിജിലന്‍സ് കമ്മിഷണനെ സമീപിച്ചതിനു പിന്നാലെയാണ് കോടതി അലക്ഷ്യ നടപടികള്‍ ജേക്കബ് തോമസിനെതിരെ ആരംഭിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here