രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍, കേരള സര്‍ക്കാരിനു ഇത്രയും ആസ്തിയുണ്ടോയെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: രണ്ടു വര്‍ഷം കഴിഞ്ഞ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു സുപ്രീം കോടതി. വന്‍തോതില്‍ ഇന്ധനം വാങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് നിരക്കു വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി. സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വാക്കാലുള്ള വിമര്‍ശനം.

രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുന്ന രീതി രാജ്യത്തെവിടെയുമില്ല. ഇതിനു പണമുണ്ടോയെന്നു ജസ്റ്റിസ് അബ്ദുള്‍ നസീര്‍, കൃഷ്ണ മുരളി എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും കോടതി ആരാഞ്ഞു.

വിഷയം വാദം കേള്‍ക്കാന്‍ വിളിച്ചപ്പോള്‍, മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വിലയാണ് കോര്‍പ്പറേഷനില്‍ നിന്ന് ഈടാക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു. കരാര്‍ ഉണ്ടായിട്ടും ലിറ്ററിന് ഏഴു രൂപയുടെ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കേരള ഹൈക്കോടതിയിലെ സമീപിക്കാന്‍ ജസ്റ്റിസുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ടു വര്‍ഷം ജോലി ചെയ്തവര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ പണമുണ്ടെങ്കില്‍ പിന്നെ്ന്തുകൊണ്ട് ഇന്ധനം വാങ്ങികൂടായെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള ചോദ്യം.

നിലവില്‍ 1223 പേരാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫുകളായി പെന്‍ഷന്‍ വാങ്ങുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കണക്കു കൂടി പരിഗണിക്കുമ്പോള്‍ എണ്ണം 1500 ലേക്കെത്തും.

The Supreme Court’s criticism against personnel staff pension came while considering the issue of suspension of KSRTC pension. 

LEAVE A REPLY

Please enter your comment!
Please enter your name here