സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന അനുമതി നിര്‍ബന്ധം, അംഗീകാരമില്ലെങ്കില്‍ അന്വേഷണ പരിധി നീട്ടാനാവില്ല

0
60

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐക്ക് അന്വേഷണങ്ങളിലേക്ക് കടക്കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളുടെ അംഗീകാരമില്ലെങ്കില്‍ സി.ബി.ഐയുടെ അന്വേഷണ പരിധി നീട്ടാനാവില്ലെന്നും കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശില്‍ അഴിമതി കേസില്‍ പ്രതികളായിട്ടുള്ള ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഉത്തരവിട്ടിരിക്കുന്നത്.

കേരളം അടക്കം ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരണത്തിലുള്ള എട്ടു സംസ്ഥാനങ്ങളില്‍ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here