കേന്ദ്രത്തെ തിരുത്തി സുപ്രീം കോടതി, ആലോക് വര്‍മ വീണ്ടും സി.ബി.ഐ മേധാവി

0
3

ഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ആലോക് വര്‍മ്മയ്‌ക്കെതിരായ നടപടി ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അതുവരെ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് ആലോക് വര്‍മ്മയെ വിലക്കുകയും ചെയ്തു. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.

ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. സിബിഐ മേധാവി സ്ഥാനത്ത് 2019 ജനുവരി 31 വരെയാണ് അലോക് വര്‍മയുടെ കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here