സുപ്രീം കോടതിയും കൈവിട്ടു, ദിലീപിന് ദൃശ്യങ്ങാള്‍ കാണാം, പക്ഷേ കിട്ടില്ല

0

ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഉപാധികളോടെയാണ് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാടിലേക്ക് കോടതി എത്തിയത്. നടിയും സംസ്ഥാന സര്‍ക്കാരും രേഖകള്‍ നല്‍കരുതെന്ന് വാദിച്ചപ്പോള്‍ അത് രേഖയാണെങ്കില്‍ പകര്‍പ്പു ലഭിക്കേണ്ടതു തന്റെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ നിലപാട.

LEAVE A REPLY

Please enter your comment!
Please enter your name here