5 വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവ്

0

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവ്.

അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച് നിലപാട്. ഒരു ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് കോടതി നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here