പിറവം: സെന്റ് മേരീസ് പള്ളിയിലെ അധികാര തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസ് നടപടി. പോലീസ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു.

എന്തുവന്നാലും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിക്കുള്ളിലേക്കു പ്രവേശിപ്പിക്കില്ലെന്ന നിലപാടുമായി സ്ത്രീകളടക്കം നിരവധിപേര്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചതോടെ സംഘര്‍ഷ സാധ്യതയാണ് വലിയ പളളിയില്‍ നിലനില്‍ക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എഴുന്നൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

കോടതി വിധി നടപ്പാക്കാന്‍ അനുവദിക്കണമെന്നും പള്ളിയില്‍ നിന്ന് പിന്‍മാറണമെന്നും യാക്കോബായ വിഭാഗത്തോട് ആര്‍.ഡി.ഒ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതംഗീകരിക്കാന്‍ വിശ്വാസികള്‍ തയാറായി്ട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here