അയോധ്യ: ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടില്ല

0

ഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

മുസ്ലീങ്ങള്‍ക്ക് ആരാധനക്ക് പള്ളി െേവണ്ടന്ന ഉത്തരവ് വിശാല ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് മുസ്ലീം മത വിശ്വാസികളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മൂന്നംഗ ബെഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളുണ്ടായി. വിഷയം വിശാല ബെഞ്ചിന് വിടണമെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും വിപരീത വിധിയാണ് എഴുതിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here