മഹാരാഷ്ട്രയില്‍ തീരുമാനമായില്ല, സുപ്രീം കോടതി വിധി ചൊവ്വാഴ്ച 10.30ന്

0
12

ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സമയപരിധി സുപ്രീം കോടതി ചൊവ്വാഴ്ച രാവിലെ 10.30ന് പ്രഖ്യാപിക്കും.

ഉടന്‍ വിശ്വാസവോട്ട് നടത്തണമെന്ന കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന കക്ഷികളുടെ വാദവും 14 ദിവസം വേണമെന്ന ബി.ജെ.പി സര്‍്കാരിന്റെയും വാദം കേട്ടശേഷമാണ് കോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഗവര്‍ണറുടെയും സ്പീക്കറുടെയും അധികാരങ്ങള്‍ സംരക്ഷിക്കപ്പെണമെന്ന മുകള്‍ റോത്തുഗിയുടെ വാദവും കോടതിയിലുണ്ടായി. ഫലത്തില്‍ 24 മണിക്കൂര്‍ കൂടി ഫഡ്‌നാവിസ് സര്‍ക്കാരിന് ലഭിച്ചിരിക്കുകയാണ്.

അജിത് പവാര്‍ തന്നെ എന്‍.സി.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ക്കു കത്തു നല്‍കുകയും തങ്ങളുടെ 54 എം.എല്‍.എമാരുടെ പിന്തുണ ബി.ജെ.പിക്കാണെന്ന് ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്കുവേണ്ടി കൂടി ഹാജരായ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയ സോളിസിറ്റര്‍ ജനറല്‍ രേഖകകളും സമര്‍പ്പിച്ചു.

പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്ു കാരണമെന്ന് പറഞ്ഞ റോത്തുഗി അജിത് പവാര്‍ നല്‍കിയ കത്തില്‍ പിന്തുണയ്ക്കുന്നവരെ വലിച്ചുകൊണ്ടുപോകുന്ന കുതിര കച്ചവടക്കം മറ്റൊരു പവാര്‍ നടത്തുകയാണെന്നും ആരോപിച്ചു. ഫഡ്‌നാവിസ് സര്‍ക്കാരിനു നിലവില്‍ ഭൂരിപക്ഷമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു അതുണ്ടെത്തും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, വിശ്വാസം തെളിയിക്കുകതന്നെ വേണമെന്ന നിലപാടിനെ ആരും എതിര്‍ത്തില്ല. എന്നാല്‍, ഗവര്‍ണറുടെ നടപടികളില്‍ തെറ്റില്ലാത്ത സാഹചര്യത്തില്‍ വിശ്വാസം എപ്പോള്‍ തെളിയിക്കണമെന്ന് ഗവര്‍ണറാണ് തീരുമാനിക്കേണ്ടതെന്നും റോത്തഗി വ്യക്തമാക്കി.

ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തുഷാര്‍ മേത്തയും കോടതിയെ ആവര്‍ത്തിച്ച് അറിയിച്ചു. പിന്തുണ കത്ത് നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കുമെന്നു അജിത് പവാറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. 154 എം.എല്‍.എമാര്‍ ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിച്ച കപില്‍ സിബില്‍ മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസ് പ്രതിനിധിയെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. അജിത് പവാറിന്റെ പിന്തുണ കത്ത് ജനാധിപത്യ വിരുദ്ധമാണെന്ന് മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കി.

റോത്തഗി എതിര്‍ സത്യവാങ്മൂലത്തിന് സമയം തേടിയതോടെ മനു അഭിഷേക് സിംഗ്‌വി 154 പേര്‍ ഒപ്പിട്ട സത്യവാങ്മൂലം പിന്‍വലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here