ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍, സുപ്രീം കോടതിയില്‍ അസാധാരണ സംഭവങ്ങള്‍

0
2

ഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ രംഗത്ത്. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് പത്രസമ്മേളനം നടത്തി.
സൊനാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ 2014 ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മരണത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ പത്രസമ്മേളനമെന്നാണ് സൂചന. കോളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസുമാരാണ് പത്രസമ്മേളനം വിളിച്ചവരെല്ലാം. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന ആരോപണവും ജഡ്ജിമാര്‍ ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here