ഡല്‍ഹി: കോവിഡ് പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഓക്‌സിജന്റേയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഇടപെടല്‍.

ഹൈക്കോടതികളില്‍ പുരോഗമിക്കുന്ന കേസുകള്‍ തടയില്ലെന്നു വ്യക്തമാക്കിയ സുപ്രിം കോടതി, ഹൈക്കോടതികളെ സഹായിക്കുന്ന നടപടി ഉണ്ടാകുമെന്നും അറിയിച്ചു. വാക്‌സിന്റെ വില നിര്‍ണയത്തില്‍ അടുത്ത ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here