സ്ഥാനക്കയറ്റ സംവരണം മൗലികാവകാശമല്ലെന്നും നടപ്പാക്കണമെന്ന് സര്‍ക്കാരുകളോട് നിര്‍ദേശിക്കാനാവില്ലെന്നും സുപ്രീം കോടതി. ഭരണഘടനയിലെ 16(4), 16(4 എ) അനുഛേദങ്ങള്‍ നിര്‍ബന്ധ സ്വഭാവമുള്ളതല്ലെന്നും സര്‍ക്കാര്‍ ജസ്റ്റിസുമാരായ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവര്‍ വ്യാഖ്യാനിച്ചു.
പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് സംവരണം നല്കാന് ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധി പുതിയ ചര്‍ച്ചകള്‍ക്കു വഴി തുറക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസുകളില്‍ അവരുടെ പ്രാതിനിധ്യക്കുറവ് പരിശോധിച്ചുവേണം സംവരണം നല്‍കാനെന്നു കോടതി വിശദീകരിച്ചു. സംവരണം നല്കുന്നില്ലെങ്കില് കണക്ക് നോക്കേണ്ടതില്ല. സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.