ഹാദിയ കേസ്: വിവാഹവും അന്വേഷണവും രണ്ട്, ഫാദിയയുടെ നിലപാട് സുപ്രീം കോടതി അറിയും

0

ഡല്‍ഹി: വൈക്കം സ്വദേശിനി ഫാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ വിവാഹവും അന്വേഷണവും രണ്ടാണെന്നു സുപ്രീം കോടതി. കേസില്‍ ഫാദിയയുടെ നിലപാട് അറിയേണ്ടതുണ്ട്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ എങ്ങനെ വിവാഹം റദ്ദാക്കാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു. എന്‍.ഐ.എ. അഭിഭാഷകന്‍ മനീന്ദന്‍ സിംഗും ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും തമ്മിലുള്ള വാക്കു തര്‍ക്കത്തിനും കേസ് പരിഗണിച്ച കോടതി വേദിയായി. കേസ് ബി.ജെ.പി നേതൃത്വം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും അമിത്ഷാ അടക്കമുള്ളവര്‍ കേരളത്തില്‍ ലൗജിഹാദാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ദവെ കോടതിയില്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. തര്‍ക്കം രൂക്ഷമായതോടെ കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ഒക്‌ടോബര്‍ 30 ലേക്കു മാറ്റി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here