ഗുജറാത്ത് കലാപകേസിലെ 14 പ്രതികള്‍ക്ക് ജാമ്യം, സാമൂഹിക സേവനം നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

0
14

ഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രതികളായ 14 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്തില്‍ പ്രവേശിക്കരുത്, സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പ്രതികള്‍ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പുര്‍, ഇന്‍ഡോര്‍ ജില്ലാ നിയമ അധികൃതരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിട്ടിയോട് അവരുടെ പെരുമാറ്റത്തെകുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here