ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ പ്രഖ്യാപിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സാങ്കേതിക വിദഗ്ധരും സമിതിയില്‍ അംഗമായിരിക്കും. ഏട്ടാഴ്ചയ്ക്കുശേഷശം കേസ് വീണ്ടും പരിഗണിക്കും.

വിദഗ്ധ സമിതി സ്വയം രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചില്ല. വിദഗ്ധ സമിതി സ്വയം രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചില്ല. ചോര്‍ത്തിയോ ഇല്ലയോയെന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാതെ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്ന നിലപാടെടുത്ത കേന്ദ്രത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി എല്ലാ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. സ്വകാര്യതയിലേക്ക് കടന്നുകയറി മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാന്‍ പറ്റില്ലെന്നും വിധി പ്രസ്താവനയില്‍ കോടതി പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി.

The Supreme Court appointed an expert committee to look into allegations of unauthorised surveillance using the Pegasus software. The functioning of the committee would be overseen by the Supreme Court. The three-member committee will be headed by RV Raveendran, former Supreme Court Judge. Other members will be Alok Joshi and Sandeep Oberoi. It will examine the allegations thoroughly and place a report before the court, which will hear the matter again after eight weeks.

LEAVE A REPLY

Please enter your comment!
Please enter your name here