ആധാര്‍: മൊബൈല്‍, ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കണ്ട, സ്‌കൂള്‍ പ്രവേശനത്തിന് വേണ്ട

0

ഡല്‍ഹി: മൊബൈല്‍ ഫോണ്‍, ബാങ്കിംഗ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും സ്‌കൂള്‍ പ്രവേശനത്തിനും പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ വേണ്ടെന്നും സുപ്രീം കോടതി.

അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും എ.കെ. സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടു. ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവ വിയോജിപ്പ് രേഖപ്പെടുത്തി.

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47,57 എന്നിവ റദ്ദാക്കി. ദേശസുരക്ഷയുടെ പേരില്‍ ആവശ്യമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറാനുള്ള ഇളവാണ് 33(2) വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതായത്. വകുപ്പ് 57 റദ്ദായതോടെ വ്യക്തിവിവരങ്ങള്‍ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികള്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നത് നിലക്കും. വകുപ്പ് 47 റദ്ദാക്കിയതോടെ ആധാര്‍ സംബന്ധിച്ച് വ്യക്തികള്‍ക്കും ഇനി പരാതി നല്‍കാനാകും.

പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയില്‍ കാര്‍ഡ് നല്ലതെന്ന് ആധാര്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ പ്രയോജനപ്രദമാണ്. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡാണ് ആധാറെന്നും വിധി ന്യായത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആധാറിലെ വിവരശേഖരണം പിഴവില്ലാത്തതാണ്. നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം. ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുത്. നിയവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ വിലക്കണം. എന്നാല്‍, പാര്‍കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കണം.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് 27 ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. നാലു മാസങ്ങളിലായി 38 ദിവസം നീണ്ട വാദത്തിനു ശേഷമാണ് വിധി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here