മുന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി, അനുകൂലിച്ച് മൂന്നും എതിർത്ത് രണ്ടും ജസ്റ്റിസുമാർ

ന്യൂഡൽഹി | മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം.ത്രിവേദി, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചവർ. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവർ സംവരണത്തെ എതിർത്തു.

Supreme court ews reservation verdict

LEAVE A REPLY

Please enter your comment!
Please enter your name here