സ്‌റ്റേയില്ല, ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാന്‍ നിര്‍ദേശം

0

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടു വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി തടായന്‍ വിസമ്മതിച്ച് സുപ്രീം കോടതി. നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച കോടതി എല്ലാ പാര്‍ട്ടികളും പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചു.

മെയ് മുപ്പതിനകം മുദ്രവെച്ച കവറില്‍ പണത്തിന്റെ സ്രോതസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here