നാളെ നാലിന് ഭൂരിപക്ഷം തെളിയിക്കൂ, യെദ്യൂരപ്പയോട് സുപ്രീം കോടതി

0

ബംഗളൂരു/ഡല്‍ഹി: ബി.എസ്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയിലെ ശരി തെറ്റുകളിലേക്കാ് കടക്കാതെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. നാളെ നാലു മണിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നിര്‍ണ്ണായകമായ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു.

തിങ്കളാഴ്ചവരെ സമയം ചോദിച്ച ബി.ജെ.പി അഭിഭാഷകന്റെ നിര്‍ദേശം കോടതി അംഗീകരിച്ചില്ല. സീക്രട്ട് ബാലറ്റ് വേണമെന്ന് എ.ജിയുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടില്ല. മുതിര്‍ന്ന അഭിഭാഷകരുടെ വാദങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാതെയാണ് കോടതിയുടെ നിര്‍ദേശം.
വിശ്വാസവോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോട്ടെം സ്പീക്കര്‍ തീരുമാനിക്കും. ഇതിനായി ഗവര്‍ണര്‍ ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രൊട്ടെം സ്പീക്കററെ നിയമിക്കണം. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും കോടതി നിര്‍ദേശിച്ചു.
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനുള്ള നീക്കവും കോടതി തടഞ്ഞു. 10 ആഴ്ചകള്‍ക്കുശേഷം കേസ് സുപ്രീം കോടതി വിശദമായി പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here