നിയമ ഭേദഗതിക്കു സ്‌റ്റേയില്ല, ഉത്തരവ് സമരക്കാര്‍ വായിച്ചിരിക്കില്ലെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: പട്ടിക വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം ഭേദഗതി ചെയ്ത ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ തങ്ങളുടെ ഉത്തരവ് വായിച്ചിട്ടുണ്ടാവില്ലെന്ന് കോടതി കോടതി നിരീക്ഷിച്ചു. അഴിക്കു പിന്നിലെ നിഷ്‌കളങ്കരായ മനുഷ്യരില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. തങ്ങള്‍ പട്ടികവിഭാഗ നിയമത്തിന് എതിരല്ല. എന്നാല്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.  കേന്ദ്രം നല്‍കിയ പുനപരിശോധനാ ഹര്‍ജി  പത്തു ദിവസം കഴിഞ്ഞു പരിഗണിക്കും.  കക്ഷികള്‍ക്ക് തങ്ങളുടെ ഭാഗം രേഖാമൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here