കണ്ടനാട് പള്ളിത്തര്‍ക്കം: ജഡ്ജിക്കെതിരെയും ചീഫ് സെക്രട്ടറിക്കെതിരെയും സുപ്രീം കോടതി

0

ഡല്‍ഹി: കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ കേരള ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി ജഡ്ജിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രിം കോടതി. സുപ്രിം കോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാന്‍ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളതെന്നാണ് ചോദിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി ഉത്തരവുകള്‍ കേരളത്തില്‍ നിരന്തരം ലംഘിക്കുന്നുവെന്നും നിരീക്ഷിച്ചു.

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണം. ജുഡിഷ്യല്‍ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേയെന്നും അരുണ്‍ മിശ്ര ചോദിച്ചു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. കണ്ടനാട് പള്ളിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here