തിരുവനന്തപുരം: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ, വിതരണവും ലഭ്യതയും വിലയിരുത്താന്‍ സുപ്രിം കോടതി കര്‍മ്മ സിമിതിയിയെ നിയോഗിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ വിതരണമെന്ന് 12 അംഗ സമിതിക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. രാജ്യത്തുടനീളമുള്ള ഓക്‌സിജന്‍ വിതരണം സംബന്ധിച്ച് സമിതി തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനും സുപ്രിം കോടതിക്കും സമര്‍പ്പിക്കും.

ക്യാബിനറ്റ് സെക്രട്ടറിയാണ് 12 അംഗ സമിതിയുടെ കണ്‍വീനര്‍. കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് പ്രതിനിധികള്‍ക്കു പുറമേ പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഭാബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി എം.ഡി. ഡോ. നരേഷ് ട്രെഹാന്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here