കോടതി അലക്ഷ്യം, ജേക്കബ് തോമസ് മാപ്പു പറഞ്ഞു

0

ഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ ജേക്കബ് തോമസ് സൂപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു. വിവിധ കേസുകളിലായി ജഡ്ജിമാര്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുവെന്നാരോപിച്ച് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് മാര്‍ച്ച് ഒമ്പതിന് പരാതി നല്‍കിയിരുന്നു.
ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച നടപടി കോടതിയലക്ഷ്യമാണെന്നാരോപിച്ച് അഭിഭാഷകനായ ബിഎച്ച് മന്‍സൂര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജി പരിഗണനയ്‌ക്കെടുക്കുകയായിരുന്നു.
കേരള ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടിക്ക് എതിരെ വിജിലന്‍സ് മുന്‍ ഡിജിപി ജേക്കബ് തോമസ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26 ന് ചീഫ് സെക്രട്ടറി മുഖാന്തിരം അയച്ച പരാതിയില്‍ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ പി ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിനും പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്തിനുമാണ് ജേക്കബ് തോമസിന് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്. ഈ കേസിലാണ് ജേക്കബ് തോമസ് മാപ്പു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here