കണ്ണൂര്‍, കരുണ: പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി, സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

0

ഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. 2016-17 വര്‍ഷം ക്രമവിരുദ്ധമായി എം.ബി.ബി.എസ്. പ്രവേശനം ലഭിച്ച 180 വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജുഡീഷ്യറിയുടെ അധികാരത്തില്‍ ഇടപ്പെട്ടതിനെയും വിമര്‍ശിച്ചു. ഓര്‍ഡിനന്‍സിശനതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ കോടതികളുടെ ആവശ്യം ഇല്ലെന്നും സര്‍ക്കാരിന്റെയും കോടതികളുടെയും അധികാരങ്ങള്‍ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്നും കേസ് പരിഗണിച്ചപ്പോള്‍ തന്നെ ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള പ്രവേശന മേല്‍നോട്ട സമിതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചശേഷമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. പിന്നീട് നിയമസഭ ഈ ബില്ലു പാസാക്കി. എന്നാല്‍, ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here