അയോധ്യ വിധിയെ അംഗീകരിച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്

0
11

അയോധ്യ വിധിയെ ബഹുമനിക്കുന്നതായി പറഞ്ഞ വ്യക്തി നിയമ ബോര്‍ഡ്. വിധി പ്രസ്താവം കേട്ടു, വിശദമായ വിധി പകര്‍പ്പ് വായിച്ചശേഷം പുന:പരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി വ്യക്തമാക്കി.

അതേസമയം, സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പ്രതികരിച്ചത്. ഇത് ആരുടേയും വിജയമോ പരാജയമോ ആയി കേണേണ്ടതില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

അയോധ്യ കേസിലെ വിധിയെ സ്വാഗതം ചെയ്ത് മധ്യസ്ഥ സമിതി അംഗം കൂടിയായിരുന്ന ശ്രീ ശ്രീ രവിശങ്കറും രംഗത്തെത്തി.

കേന്ദ്രമന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടികളും വിധിയെ അംഗീകരിച്ചും സ്വാഗതം ചെയ്തും രംഗത്തെത്തി. ചരിത്രപരമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിധിയിലുള്ള പ്രതികരണങ്ങള്‍ നാടിന്റെ ഐക്യവും സമാധാനവും സംരക്ഷിച്ചുള്ളതാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിധി എല്ലാവരും മാനിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here