ഡല്‍ഹി: മരട് ഫഌറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കി. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിട്ടാണ് സമിതി രൂപീകരിച്ചത്.

മരടിലെ നാലു ഫഌറ്റു നിര്‍മ്മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ പേരു നിര്‍ദേശിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഒഴിഞ്ഞുപോകാന്‍ തയാറാകുന്ന ഫഌറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here