ഡല്‍ഹി: മരട് ഫഌറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് സുപ്രീം കോടതി. നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശകാരിച്ചു.

കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്ന് പറഞ്ഞ കോടതി സംസ്ഥാനത്തെ എല്ലാ നിയമ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും നിരീക്ഷിച്ചു. പരിശോധിക്കുമ്പോള്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ ചീഫ് സെക്രട്ടറി ഉത്തരവാദികളായിരിക്കും.

കോടതികളെ വിഡ്ഢികളാക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയ കോടതി എന്നു പൊളിക്കുമെന്ന് സത്യവാങ്മൂലത്തിലില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഫഌറ്റിലെ കുടുംബങ്ങളെ രക്ഷിക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഹരീഷ് സാല്‍വെ, വെങ്കിട്ട രമണി എന്നി മുതിര്‍ന്ന അഭിഭാഷകരാണ് കേരള സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here