ലക്‌നൗ: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ പളളി പണിയാന്‍ കണ്ടെത്തിയ അഞ്ച് ഏക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡ് സ്വീകരിച്ചു. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് തങ്ങള്‍ തീരുമാനിച്ചരിക്കുന്നതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി വ്യക്തമാക്കി.

ഭൂമി സ്വീകരിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതി അലക്ഷ്യമാകുമെന്നും ഫാറൂഖി പറഞ്ഞു. തുടര്‍ നടപടികള്‍ ഫെബ്രുവരി 24നു ചേരുന്ന യോഗത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here