തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. ഒരു കാരണവശാലും നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ വിമര്‍ശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച്‌ ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റു രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തുചാടുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള യു പി എ സര്‍ക്കാരിന്റെ കാലത്ത് ചെയ്‌തതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇപ്പോള്‍ കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്ന ശരദ് പവാര്‍ കൃഷിമന്ത്രിയായിരുന്ന കാലത്ത് വിപണിയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നു. പ്രതിപക്ഷം എതിര്‍ക്കാര്‍ വേണ്ടി മാത്രം നിയമത്തെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here