തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യ ശ്രമം. പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം, മുട്ടട സ്വദേശി വേണുഗോപാല്‍ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

സമരപന്തലിനു എതിര്‍വശമുള്ള ക്യാപ്പിറ്റല്‍ ടവറിനു മുന്നില്‍ നിന്നാണ് ഇയാള്‍ ശരണം വിളിച്ചു കൊണ്ടു പന്തലിന് സമീപത്തേക്ക് ഓടിയെത്തിയത്. സമയപന്തലിലേക്കു കയറാനുള്ള ശ്രമം പോലീസും പ്രവര്‍ത്തകരും കസേരകള്‍ ഉപയോഗിച്ചു തടഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

90 ശതമാനത്തോളം പൊള്ളലേറ്റ ഇയാളുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here