തിരുവനന്തപുരം: പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി.പി.ഐ. യുവജനസംഘടനയുടെ കൊടികുത്തല്‍ സമരമാണെന്ന ആരോപണത്തെത്തുടര്‍ന്ന് രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നും അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരില്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു.
ഈ കുത്തലിനെതിരേയാണ് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവരുന്നത്. കൊടികുത്തരുതെന്ന നിലപാട് എല്ലാ കൊടികള്‍ക്കും ബാധകമാകണമെന്നായിരുന്നു കാനം പറഞ്ഞത്. കൊടികുത്തല്‍ സമരം ഏറ്റവും അധികം നടത്തിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here