കല്‍പ്പറ്റ: പാമ്പു കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് സഹപാഠികള്‍. കാലിനു നീല നിറം വന്ന് ഷെഹല നിന്നു വിറച്ചു. കാറുണ്ടായിട്ടും രക്ഷിതാവു വരുന്നതുവരെ കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാതിരുന്ന അധ്യാപകനെ സസ്പെന്റ് ചെയ്തു.
സ്കൂളിനു വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവും ഉണ്ടായിട്ടാണ് കുട്ടിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയത്. രക്ഷിതാക്കളും നാട്ടുകാരും സ്റ്റാഫ് റൂം അടിച്ചു തകര്‍ത്തു. കുട്ടി പഠിച്ചിരുന്ന ക്ലാസ് മുറിയില്‍ മുഴുവന്‍ മാളങ്ങളായിരുന്നു. പാമ്പു കടിച്ചെന്ന് കുട്ടി പറഞ്ഞപ്പോള്‍ ആണി കൊണ്ടതാണെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. ഒരു അധ്യാപിക ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും അധ്യാപകന് നിരാകരിച്ചുവെന്നും മറ്റു കുട്ടികള്‍ പറയുന്നു.
ഷിജിന് എന്ന അധ്യാപകനെയാണ് സസ്പെന്റ് ചെയ്തത്. മറ്റു അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വയനാട് ഡി.ഡി.ഇയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടറും പ്രതികരിച്ചു.