വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ കലക്ടറേറ്റ്, പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റ്ര്‍ സസ്‌പെന്‍ഷനില്‍, പി.ടി.എ പിരിച്ചുവിട്ടു

0
10

കല്‍പ്പറ്റ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ് മുറില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. എസ്.എഫ്.ഐ.,കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, എ.ഐ.്എസ്.എഫ് സംഘടനകളാണ് വയനാട് കലക്ടറേറ്റിലേക്ക് സമരം നടത്തിയത്.

എസ്.എഫ്.ഐ., കെ.എസ്.യു. മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകള്‍ പോലീസുമായി ഏറ്റുമുട്ടി. ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നതിനാല്‍ എസ്.എഫ്.ഐ പ്രകടനക്കാന്‍ രണ്ടാമത്തെ ഗേറ്റുവഴി അകത്തുകടക്കുകയായിരുന്നു. നൂറോളം വരുന്ന പ്രവര്‍ത്തകര്‍ കലക്റ്ററേറ്റിലേക്ക് ഓടികയറിയതോടെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. മതില്‍ ചാടി അകത്തു പ്രവേശിച്ച പ്രതിഷേധക്കാരെ ഓടിക്കാനായി പോലീസ് ലാത്തി വീശി.

പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്യുക, പി.ടി.ഐ പിടിച്ചു വിടുക എന്നി ആവശ്യങ്ങള്‍ ഡി.ഡി.ഇ അംഗീകരിച്ചതായി എസ്.എഫ്.ഐ വ്യക്തമാക്കി. കെ.എസ്.യു. പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here