വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടി: ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി, ഡോക്ടര്‍ക്കും അധ്യാപകനും സസ്‌പെന്‍ഷന്‍

0
13

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പു കടിയേറ്റ അഞ്ചാം ക്ലാസുകാരിക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാതെപോയതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെഷന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും നിര്‍ദേശം നല്‍കി.

സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചികിത്സ ലഭ്യമാക്കുന്നതില്‍ അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അധ്യാപകരാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച അധ്യാപകനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here