തെരുവുനായക്കൂട്ടം 45കാരനെ കടിച്ചുകൊന്നു

0
7

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായക്കൂട്ടം 45കാരനെ കടിച്ചുകൊന്നു. ഞായറാഴ്ച അര്‍ധരാത്രി 11 മണിയോടെയാണ്  മത്സ്യത്തൊഴിലളിയായ ജോസ്‌ക്ലിന്‍(45) തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്‌.

ജോലി കഴിഞ്ഞ്​ ഉറങ്ങാൻ തോണിയുടെ അടുത്തേക്ക്​ പോകവെ ഒരുകൂട്ടം നായ്​ക്കൾ ജോസ്​ക്ലിനെ ആക്രമിക്കുകയായിരുന്നു. കൈക്കും താടിക്കും മുഖത്തും ഗുരുതര പരിക്കേറ്റ ഇദ്ദേഹം ബോധരഹിതനായി കടപ്പുറത്ത്​ കിടക്കുകയായിരുന്നു. കടപ്പുറത്തെത്തിയ മറ്റ്​ മത്​സ്യത്തൊഴിലാളികൾ അബോധാവസ്​ഥയിൽ കിടക്കുന്ന ജോസ്​ക്ലി​െന തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആ​ശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന്​ പുലർച്ചെയാണ്​ മരിച്ചത്​.

കഴിഞ്ഞ ആഗസ്തില്‍ ഇവിടെ തെരുവുനായയുടെ കടിയേറ്റ് ഷിലുവമ്മ എന്ന സ്ത്രീ മരിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here