കാറ്റുമഴയും ദുരന്തം വിതയ്ക്കുന്നു, വടക്കേ ഇന്ത്യയില്‍ ശക്തമായ മുന്നറിയിപ്പ്

0

ഡല്‍ഹി: ദുരന്തം വിതച്ച് മുന്നേറുന്ന കാറ്റിലും മഴയിലും മരണം 53. ഡല്‍ഹി ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിട്ടുള്ളത്. മരണസംഖ്യ വര്‍ദ്ധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. പൊടിക്കാറ്റ് നിറഞ്ഞതോടെ ഞായറാഴ്ച വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചിരുന്നു. നാല്‍പ്പതോളം സര്‍വീസുകള്‍ വഴിമാറ്റുകയും ചെയ്തു.

അടുത്ത 48 മുതല്‍ 72 മണിക്കൂര്‍ വരെ വടക്കേ ഇന്ത്യയില്‍ വ്യാപകരമായി ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനജീവിതന്നെ ബാധിക്കുന്ന തരത്തിലുള്ള ഓറഞ്ച് വിഭാഗത്തിലാണ് മുന്നറിയിപ്പ് നല്‍കിടയിട്ടുള്ളത്.

ഉത്തര്‍പ്രദേശില്‍ മാത്രം 39 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു വിനോദ സഞ്ചാരിയും ഉള്‍പെടുന്നു. 28ലേറെ പേര്‍ക്കി പരുക്കുണ്ട്. ആന്ധ്രയില്‍ എട്ടും തെലങ്കാനയില്‍ മൂന്നു പേരും മരിച്ചു. പശ്ചിമ ബംഗാളില്‍ നാലു കുട്ടികളടക്കം പന്ത്രണ്ടു പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ കാറ്റിലും മഴയിലും അഞ്ചുപേര്‍ മരിച്ചു.

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. മരങ്ങള്‍ പലതും കാറ്റിനെ തുടര്‍ന്ന് റോഡിലേക്ക് വീണതും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ആഴ്ച ഉത്തരേന്ത്യയിലുണ്ടായ കാറ്റിലും മഴയിലും 134 പേര്‍ മരിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here