അനധികൃത പ്രവര്‍ത്തനം, പള്ളിവാസലിലെ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനാനുമതി കലക്ടര്‍ റദ്ദാക്കി

0

ഇടുക്കി: പള്ളിവാസലിലെ വിവാദ അനധികൃത റിസോര്‍ട്ടിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കി ദേവികുളം സബ് കലക്ടര്‍ രേണുരാജ് ഉത്തരവിറക്കി. കോടതി വിധിയെ മറികടന്നാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. പരിസ്ഥിതി ലോലമായ പ്രദേശത്ത് കെട്ടിട നിര്‍മ്മാണത്തിന് എന്‍ഒസി വേണമെന്നിരിക്കെ ആവശ്യമായ രേഖകള്‍ ഹാജരാക്കാതെ തന്നെ പഞ്ചായത്ത് കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. അനധികൃത നിര്‍മ്മാണമാണെന്ന് 2016ല്‍ തെളിഞ്ഞതോടെ റവന്യു വകുപ്പ് കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here