കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം കൊടിയിറങ്ങിയപ്പോള്‍  46,586 പോയിന്റുമായി, തുടര്‍ച്ചയായ രണ്ടാംതവണയും പാലക്കാട് കിരീടം ചൂടി. 46,359 പോയിന്റുമായി മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം. ആതിഥേയരായ കോഴിക്കോട് 46,352 പോയിന്റുമായി മൂന്നാമതായി.
പ്രവൃത്തി പരിചയമേളയിലും 45,884 പോയിന്റുമായി പാലക്കാടിനു തന്നെയാണ് മേല്‍ക്കൈ. 45,637 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനവും 45,613 പോയിന്റ് നേടി കോഴിക്കോട് മൂന്നാംസ്ഥാനവും സ്വന്തമാക്കി. ശാസ്ത്രമേളയില്‍ 166 പോയിന്റുമായി എറണാകുളത്തിനാണു കിരീടം. 165 പോയിന്റ് നേടി കണ്ണൂര്‍ രണ്ടാംസ്ഥാനവും 164 പോയിന്റ് നേടി പാലക്കാട് മൂന്നാംസ്ഥാനവും നേടി.
ഗണിത ശാസ്ത്രമേളയില്‍ കണ്ണൂരാണു മുന്നിലെത്തിയത്. കണ്ണൂര്‍ 349 പോയിന്റ് നേടിയപ്പോള്‍ 310 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് രണ്ടാംസ്ഥാനത്തെത്തി. 300 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. സാമൂഹിക ശാസ്ത്രമേളയില്‍ 179 പോയിന്റുകള്‍ വീതംനേടി കാസര്‍കോട്, തിരുവനന്തപുരം ജില്ലകള്‍ കിരീടം പങ്കിട്ടപ്പോള്‍ 176 പോയിന്റുമായി തൃശ്ശൂരിനാണ് രണ്ടാംസ്ഥാനം. 169 പോയിന്റുമായി കണ്ണൂര്‍ മൂന്നാംസ്ഥാനത്തെത്തി. ഐ.ടി മേളയില്‍ 113 പോയിന്റുമായി കണ്ണൂരാണ് കപ്പ് നേടിയത്. മലപ്പുറം-110, കോഴിക്കോട്-108 എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here